പെരിന്തൽമണ്ണ :അക്കാദമിക നിലവാരത്തിലും, ഭൗതിക നിലവാരത്തിലും ഏറെ മുന്നിട്ടുനിൽക്കുന്ന ഗവ. എൽ പി സ്കൂൾ പെരിന്തൽമണ്ണ വെസ്റ്റ് ഉപജില്ലയിലെത്തന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് .അക്കാദമിക പ്രവർത്തനങ്ങളിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത് എല്ലാവർക്കും സ്വന്തം മാസിക എന്ന പ്രവർത്തനം ജില്ലയിൽ തന്നെ മാതൃകയായിട്ടുണ്ട് ഈ വർഷം എല്ലാ കുട്ടികളും സ്വന്തമായി തയ്യാറാക്കിയ എൻ്റെ സ്വന്തം ഗണിത മാഗസിനും കുട്ടികൾ തയ്യാറാക്കായിരുന്നു . ഇപ്പോൾ നാലാം ക്ലാസിലെ കുട്ടികൾ എഴുതിയ കുഞ്ഞു കഥകൾകൂടി ശ്രദ്ധയാകർഷിക്കുകയാണ് പാദ വാർഷിക പരീക്ഷക്ക് ശേഷം പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പ്രവർത്തനങ്ങൾ നൽകി എഴുത്തും വായനയും സ്വായത്തമാക്കി ഭാഷാശേഷി കൈവരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തിയാണ് ഇത്തരമൊരു നേട്ടം കാഴ്ച വെക്കാൻ പറ്റിയതെന്ന് എഴുത്തുകാരിയും,അധ്യാപികയുമായ ബിന്ദു പരിയാപുരത്ത് അഭിപ്രായപ്പെട്ടു കൂടാതെ എല്ലാ അധ്യാപകരുടേയും കൂട്ടായ പരിശ്രമവും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചതായി പറഞ്ഞു. ഹെഡ്മാസ്റ്റർ പി മണികണ്ഠൻ്റെ നേതൃത്വത്തിൽ കുട്ടികളെ നിരീക്ഷിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു സ്കൂളിൽ ഒരുക്കിയ പഠനോത്സവദിവസം പെരിന്തൽമണ്ണ ബിപിസി സന്തോഷ് കുമാർ ഈ കഥകളുടെ വിജയ പ്രഖ്യാപനം നടത്തി തുടർന്ന് വാർഷികാഘോഷ വേദിയിൽ വച്ച് സാകല്യം എന്ന പേരിലുള്ള ഈ സമാഹാരത്തിൻ്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു
