മഞ്ചേരി: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ലാ അണ്ടർ-11 ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ഓപ്പൺ വിഭാഗത്തിൽ
കെ.പി. അബ്ദുൽ ഹാദി( എംഇഎസ് മെഡിക്കൽ കോളേജ് ക്യാമ്പസ് സെൻട്രൽ സ്കൂൾ പെരിന്തൽമണ്ണ) ഒന്നാം സ്ഥാനവും ഐസം അബ്ദുൽ ജലീൽ (ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ കടക്കശ്ശേരി) രണ്ടാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ അർഫ നസ്റിൻ (ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ പൂപ്പലം) ഒന്നാം എസ്. ആദ്യശ്രീ (സാകൃഡ് ഹെർട്ട് സി എം ഐ സ്കൂൾ കോട്ടക്കൽ) രണ്ടാം സ്ഥാനവും സ്ഥാനവും നേടി. ഇവർ കൊല്ലത്ത് വെച്ച് നടക്കുന്ന സംസ്ഥാന അണ്ടർ 11 ചെസ്സ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 43 പെരുന്നുകൾ പ്രതിഭകൾ പങ്കെടുത്ത മത്സരം ചെസ്സ് മലപ്പുറം, മഞ്ചേരി പബ്ലിക് ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ മഞ്ചേരി പബ്ലിക് ലൈബ്രറി ഹാളിലായിരുന്നു സംഘടിപ്പിച്ചത്.
രാവിലെ 10 മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ മഞ്ചേരി പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഫാറൂഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ ഇ. ശിഹാബുദ്ദീൻ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ അഡ്വ. വി.വി. തോമസ്, കെ.സി. ചന്ദ്രൻ, എം. കൃഷ്ണൻ, സക്കീർ ഹുസൈൻ മഞ്ചേരി, കെ.പി. മുഹമ്മദ് മൻസൂർ, ടി.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
