കാദർ അലി ക്ലബിന് പുതിയ പ്രസിഡന്റ്

പെരിന്തൽമണ്ണ .കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻറെ പ്രസിഡണ്ടായി എച്ച് മുഹമ്മദ് ഖാൻ നെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ആയിരുന്ന മണ്ണിൽ ഹസന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുത്തത്. യോഗത്തിൽ വൈസ് പ്രസിഡൻറ് യൂസഫ് രാമപുരം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ സി എച്ച് മുസ്തഫ, കുറ്റിരി മാനുപ്പ ,മണ്ണേങ്ങൽ അസീസ് സംസാരിച്ചു. എച്ച് മുഹമ്മദ് ഖാൻ സ്വാഗതം പറഞ്ഞു.ക്ലബ്ബ് അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി _പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ ആദരിക്കുവാനും, ക്ലബ്ബ് കുടുംബാംഗങ്ങളുടെ കുടുംബ സംഗമം സംഘടിപ്പിക്കുവാനും തീരുമാനിച്ചു.ജൂൺ 14ന് ഞായറാഴ്ച വൈകുന്നേരം ഏഴുമണിക്ക് ക്ലബ്ബ് ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ചരിത്രവിജയം നേടിയ നജീബ് കാന്തപുരം എംഎൽഎ ക്ക് സ്വീകരണം നൽകുവാനും യോഗത്തിൽ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *