പെരിന്തൽമണ്ണ: ഈ വർഷത്തെ ‘ഇമാക്’ (EMAK – Event Management Association Kerala) സൈലന്റ് ഹീറോസ് അവാർഡ്സ് 2026 പ്രഖ്യാപിച്ചു. സോഷ്യൽ വിഭാഗത്തിൽ ഹോസ്പിറ്റാലിറ്റി രംഗത്തെ മികച്ച മാൻപവർ സൊല്യൂഷനുള്ള (Best Manpower Solutions – Social) പുരസ്കാരത്തിന് പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഡീലക്സ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്’ (Deluxe Hospitality Management) അർഹരായി.ഹോസ്പിറ്റാലിറ്റി, സർവീസ് മാനേജ്മെന്റ് രംഗങ്ങളിൽ കാത്തുസൂക്ഷിക്കുന്ന പ്രൊഫഷണലിസവും മികച്ച കസ്റ്റമർ സർവീസും മുൻനിർത്തിയാണ് ഈ അംഗീകാരം. അവാർഡ് ജേതാക്കളായ ഡീലക്സ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് പ്രതിനിധികൾ ചടങ്ങിൽ വെച്ച് പുരസ്കാരം ഏറ്റുവാങ്ങി. വരും വർഷങ്ങളിലും കൂടുതൽ മികച്ച സേവനങ്ങളുമായി മുന്നോട്ട് പോകാൻ ഈ പുരസ്കാരം കരുത്തുപകരുമെന്ന് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
