അങ്ങാടിപ്പുറം പഞ്ചായത്തിലെ പ്ലസ് ടു വിജയികൾക്ക് അനുമോദനവുമായി ‘എക്സലൻഷ്യ 2026’ സംഘടിപ്പിച്ചു

*.അങ്ങാടിപ്പുറം: പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അങ്ങാടിപ്പുറം പഞ്ചായത്തിലെ സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സംഗമവും അനുമോദനവുമായി ‘എക്സലൻഷ്യ 2026’ സംഘടിപ്പിച്ചു* . പുത്തനങ്ങാടി സെന്റ് മേരീസ് കോളേജിന്റെ നേതൃത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് മേരീസ് കോളേജ് സെമിനാർ ഹാളിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ഡെന്നി സി എം, അധ്യക്ഷത വഹിച്ചു. മുബീന തസ്നി (വൈസ് പ്രസിഡന്റ്, അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), അനിൽ പുലിപ്ര (മെമ്പർ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്), മണികണ്ഠൻ കൊളത്തൂർ (നോവലിസ്റ്റും മാധ്യമ പ്രവർത്തകനും) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. ചാക്കോ കൊച്ചുപറമ്പിൽ സ്വാഗതവും കോളേജ് IQAC കോർഡിനേറ്റർ അബ്ദുൾ മുസാബീർ ചടങ്ങിന് നന്ദിയും പറഞ്ഞു.ഉന്നത വിജയം നേടിയ മിടുക്കർക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ വെച്ച് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *