അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ രണ്ട് പുതിയ ലിഫ്റ്റുകൾ കമ്മീഷൻ ചെയ്തു

പെരിന്തൽമണ്ണ യാത്രക്കാരുടെ സൗകര്യങ്ങളും പ്രവേശനക്ഷമതയും വർധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയിൽഉൾപ്പെടുത്തി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സൗകര്യം കമ്മിഷൻ ചെയ്തു. രണ്ട് പ്ലാറ്റ്ഫോമുകളിലുമായി ഓരോ ലിഫ്റ്റുകളാണ്ഉള്ളത്. 1,13,67,296 രൂപ ചെലവിലാണ് ലിഫ്റ്റ് സജീകരിച്ചത്. വൈദ്യുതി ജോലികൾക്ക് 31,83,640 രൂപയും എൻജിനീയറിങ് ജോലികൾക്ക് 81,83,656 രൂപയുംചെലവായി. ഈ വർഷം ജനുവരി 10 ന് ആണ് ലിഫ്റ്റുകളുടെ പണി തുടങ്ങിയത്. 5 മാസത്തിനുള്ളിൽ കമ്മിഷൻ ചെയ്യാനായി. ഇവിടെ മേൽനടപ്പാലംഒരുക്കിയിട്ടുണ്ടെങ്കിലും കയറി പോകാൻ പ്രയാസമുള്ളവർ ഏറെ ദുരിതത്തിലായിരുന്നു.പുതുതായി കമ്മീഷൻ ചെയ്ത ലിഫ്റ്റുകൾ അംഗപരിമിതരായ യാത്രക്കാർക്കും, മുതിർന്ന പൗരന്മാർക്കും, ഗർഭിണികൾക്കും, കുട്ടികളുള്ള യാത്രക്കാർക്കും, ഭാരമേറിയ ലഗേജ്വഹിക്കുന്നവർക്കും വളരെയധികം പ്രയോജനം ചെയ്യും. മുൻപ് ട്രെയിൻ എത്തുമ്പോൾ ട്രാക്കിലൂടെ യാത്രക്കാർ അപകടകരമായ രീതിയിൽ ഇരുവശത്തേക്കും നീങ്ങുന്നത്വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *