കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

കൊളത്തൂർ: ചെണ്ടയിൽ കൊട്ടിക്കയറി കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് (68) 2025 ലെ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ പുരസ്കാരം . വലിയൊരു ശിക്ഷ്യസമ്പത്തിന് ഉടമയായ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന് കഥകളി ചെണ്ട് വിഭാഗത്തിലെ മികവിന് കേരള സംഗീത നാടക അക്കാദമി അവാർഡും ചെണ്ട വാദ്യരംഗത്തെസമഗ്ര സംഭാവനയ്ക്കായി കേരള കലാമണ്ഡലം അവാർഡും കേരള കലാമണ്ഡലം ഫെലോഷിപ്പും വീരശൃംഖലയും ലഭിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സിസിആർടിസീനിയർ ഫെലോഷിപ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.രാജ്യാന്തര വേദികളിൽ കേരളത്തിന്റെ തനത് വാദ്യകലയായ ചെണ്ടയും കഥകളിയേയും പരിചയപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. മുപ്പതോളം രാജ്യങ്ങളിൽസാംസ്കാരിക സന്ദർശനത്തിന്റെ ഭാഗമായി യാത്ര ചെയ്തു. ഉണ്ണിക്കൃഷ്ണന്റെ സഹോദരൻ കോട്ടക്കൽ രവി കോട്ടക്കൽ പിഎസി നാട്യസംഘത്തിലെ മദ്ദളവിദഗ്ധനാണ്. 1972 ൽ കേരള കലാമണ്ഡലത്തിൽ ചേർന്ന ഉണ്ണികൃഷ്ണൻ 1982 ൽ കലാമണ്ഡലത്തിൽ അധ്യാപകനായി. 1990 മുതൽ കണ്ട് വിഭാഗംപ്രഫസറായും വകുപ്പ് മേധാവിയായും പ്രവർത്തിച്ച അദ്ദേഹം 2015 ൽ കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ പ്രിൻസിപ്പലായാണ് വിരമിച്ചത് . കഥകളിആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. പ്രധാനമായും കഥകളിക്ക് പശ്ചാത്തല സംഗീതമായാണ് ചെണ്ട വായിക്കുന്നത് . ക്ലാസിക്കൽനർത്തകിയായ കലാമണ്ഡലം സുധയാണ് ഭാര്യ. മക്കൾ : ശ്രീരഞ്ജിനി, കാവ്യശ്രീ.A

Leave a Reply

Your email address will not be published. Required fields are marked *