ലോറിക്ക് പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് അപകടം; പാങ്ങ് സ്വദേശിയായ യുവാവ് മരിച്ചു

കൊളത്തൂർ: ലോറിക്ക് പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഉണ്ടായ അപകടത്തിൽ പാങ്ങ് സ്വദേശിയായ യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രി കോട്ടക്കൽ ചെനയ്ക്കലിൽ ദേശീയപാതയിലായിരുന്നു അപകടം. അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന സൗത്ത് പാങ്ങിലെ പരേതനായ പറമ്പൻ മുഹമ്മദ് കുട്ടിയുടെ മകൻ അഷ്റഫ് (42)ആണ് മരിച്ചത്. ലോറിക്ക് പിറകിൽ കാർ ഇടിക്കുകയായിരുന്നു . മറ്റ് രണ്ടു പേർക്കും അപകടത്തിൽപരുക്കേറ്റു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കബറടക്കം ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷംപാങ്ങ് വലിയ പള്ളിയിൽ. മാതാവ് : ഖദീജ . ഭാര്യ സീനത്ത്. സഹോദരങ്ങൾ : സിദ്ദിഖ്, ഫാത്തിമ സുഹറ, ജമീല, ഹഹ് സത്ത്.

Leave a Reply

Your email address will not be published. Required fields are marked *