പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ മികച്ച നേട്ടവുമായി MEA (എം ഇ എ) എഞ്ചിനീയറിംഗ് കോളേജ്, പെരിന്തൽമണ്ണ. എപിജെ അബ്ദുൾ കലാം കേരള ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റി (KTU) പുറത്തുവിട്ട 2026 ബാച്ചിന്റെ റിസൾട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാം സ്ഥാനം പെരിന്തൽമണ്ണ മേലാറ്റൂർ റോഡിൽ വേങ്ങൂരിൽ പ്രവർത്തിക്കുന്ന MEA (എം ഇ എ ) എഞ്ചിനീയറിംഗ് കോളേജ് കരസ്ഥമാക്കി.KTU റാങ്കിങ്ങിൽ സംസ്ഥാനതലത്തിൽ 30-ാം സ്ഥാനവും, സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ വിഭാഗത്തിൽ 13-ാം സ്ഥാനവും MEA എഞ്ചിനീയറിംഗ് കോളേജ് നേടി.വിദ്യാർത്ഥികളുടെ മികച്ച പഠന നിലവാരം, അധ്യാപകരുടെ സമർപ്പണം, മാതാപിതാക്കളുടെ പിന്തുണ, സ്ഥാപനത്തിന്റെ അക്കാദമിക് മികവ് എന്നിവയുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചതെന്ന് കോളേജ് അധികൃതർ അറിയിച്ചു.MEA എഞ്ചിനീയറിംഗ് കോളേജ്, ഗുണമേന്മയുള്ള സാങ്കേതിക വിദ്യാഭ്യാസവും മികച്ച പഠനാന്തരീക്ഷവും ഉറപ്പാക്കുന്നതിൽ തുടർച്ചയായി ശ്രദ്ധ പുലർത്തിവരികയാണ്.ഈ അഭിമാനകരമായ നേട്ടത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ജീവനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും കോളേജ് മാനേജ്മെന്റ് നന്ദി അറിയിച്ചു.
