ഇനി കാത്തിരിപ്പിന്റെ ദിനങ്ങൾ

തിരുവനന്തപുരം: ജനവിധി ആർക്ക് അനുകൂലമെന്നറിയാൻ കാത്തിരിക്കേണ്ടത് 24 ദിനങ്ങൾ. മേയ് നാലിനാണ് വോട്ടെണ്ണൽ. 2021ൽ കാത്തിരിപ്പ് ഒരു ദിവസം കൂടുതലായിരുന്നു. ഏപ്രിൽ ആറിന് വോട്ടെടുപ്പും മേയ് രണ്ടിന് വോട്ടെണ്ണലും.
സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും യഥാർത്ഥ നെഞ്ചിടിപ്പ് തുടങ്ങുന്നത് ഇനിയാണ്. റോക്കറ്റ് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പു പോലെ ഓരോ ദിവസവും കൗണ്ട്ഡൗൺ.
വോട്ടെടുപ്പ് കഴിഞ്ഞുള്ള അസസ്‌മെന്റ് മൂന്ന് മുന്നണികളും ഇന്നും നാളെയുമായി നടത്തും. പോൾ ചെയ്തതിൽ ഉറപ്പുള്ളതും ഉറപ്പാക്കിയതുമായ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഒരുപരിധിവരെയുള്ള തിട്ടപ്പെടുത്തൽ ഇതിലൂടെ സാദ്ധ്യമാവും. പക്ഷേ, ഈ കണക്കുകൾ അപ്പാടെ തെറ്റിയ തിരഞ്ഞെടുപ്പുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *