പെരിന്തൽമണ്ണ: അമ്മിനിക്കാട് വളാംകുളത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം ഏറ്റെടുക്കാൻ ആരും എത്താത്തതിനെ തുടർന്ന് പെരിന്തൽമണ്ണ പോലീസിന്റെ മേൽനോട്ടത്തിൽ കാരുണ്യ ആംബുലൻസിൽ മൃതദേഹം താഴെക്കോട് പഞ്ചായത്തിന്റെ പൊതുസ്മശാനത്തിൽ എത്തിച്ചു സംസ്കരിച്ചു. പെരിന്തൽമണ്ണ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത്ത്, താഴെക്കോട് പഞ്ചായത്ത് സെക്രട്ടറി, മറ്റു മെമ്പർമാർ എന്നിവരുടെ മേൽനോട്ടത്തിൽ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ,ഫവാസ് മങ്കട,കുട്ടൻ കാരുണ്യ,ഷഫീദ് പാതായ്ക്കര,നിസാം മാനത്ത് മംഗലം,സനൂബ് തട്ടാരക്കാട്,യദു പാതായ്ക്കര,ശ്യാം പാതായ്ക്കര,നൗഷാദ് പൂപ്പലം,അൻവർ ഫൈസി പാതായ്ക്കര, എന്നിവർ ചേർന്നാണ് മൃതദേഹം സംസ്‌ക്കരിച്ചത്.
