കൊളത്തൂർ: പ്രീ-പ്രൈമറി വിദ്യാർഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കുറുവ പഞ്ചായത്ത് നടപ്പാക്കുന്ന സൂര്യകാന്തി പദ്ധതിയുടെ രണ്ടാംഘട്ട പരിശീലന പരികുറുവ പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.കളിയിലൂടെ പഠനം എന്ന നവീന വിദ്യാഭ്യാസ ആശയം അടിസ്ഥാനമാക്കി രൂപകൽപന ചെയ്ത പദ്ധതിയിലൂടെ കുട്ടികളുടെ പഠനാനുഭവങ്ങളെ കൂടുതൽ ആകർഷകഫലപ്രദവുമാക്കുകയാണ് ലക്ഷ്യം. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ പ്രീ-പ്രൈമറിഅധ്യാപികമാർക്കും ആയമാർക്കും പ്രത്യേക പരിശീലനവും നൂതന ബോധനോപകരണങ്ങളുടെ പരിചയപ്പെടുത്തലും സംഘടിപ്പിച്ചു.പാങ്ങ് ഗവ.യു.പി. സ്കൂളിൽ നടന്ന പരിശീലനത്തിന് മേജർ ജിനേഷ് മേനോൻ നേതൃത്വം നൽകി. ഉദ്ഘാടന ചടങ്ങിൽ കുറുവ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷകെ.കെ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷന്മാരായ എം.ഷാക്കിർ, പി.മുംതാസ്, അംഗങ്ങളായ അബൂബക്കർ പാറയിൽ, കെ. മുബഷിവി.ഹരിദാസൻ, വി.പി.സഫ്വാന, കെ. സുലൈഖ, അധ്യാപകൻ വിദ്യാ വിജയൻ, ഇംപ്ലിമെന്റിങ് ഓഫിസർ കെ.അഹമ്മദ്കുട്ടി, ശ്രീപ്രിയ എന്നിവർ പ്രസംഗിച്ചു.
