പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കരയിൽ പെരിന്തൽമണ്ണ നഗരസഭയുടെ ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇനി പന്തുരുളും. ഇവിടെ മനോഹരമായ മൈതാനം ഒരുങ്ങി. പ്രദേശത്ത് ഏറെകാലമായുള്ള കുട്ടികളുടെ ആവശ്യവും ആഗ്രഹവുമായിരുന്നു ഇത്. മുനിസിപ്പാലിറ്റി ഗ്രൗണ്ടിന് അനുവദിച്ച സ്ഥലത്ത് സഹൃദയ ക്ലബിന് കീഴിൽ നിർമിക്കുന്ന ഗ്രൗണ്ടിന്റെ ഉൽഘാടനം നജീകാന്തപുരം എംഎൽഎ നിർവഹിച്ചു. ആദ്യ കിക്കോഫും അദ്ദേഹത്തിന്റെ വകയായിരുന്നു. നഗരസഭ ചെയർപേഴ്സൺ സുരയ്യ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പ്രദേശത്തെ യുഡിഎഫ് വാർകൗൺസിലർമാരായ മുഹമ്മദ് ഫാസിൽ കകൻ, നസീമ ഫിറോസ് എന്നിവരുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഈ മൈതാനം. നഗരസഭയുടെ ആദ്യ കൗൺസിലിൽ തന്നെ ഗ്രൗണ്ടിഅനുമതി നൽകിയിരുന്നു. സഹൃദയ ക്ലബിന്റെയും, കളത്തിലക്കരയിലെ കായിക പ്രേമികളുടെയും ഒരുപാട് കാലത്തെ സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നത്. മുൻ ഭരണ സമിതിയുടെസമയത്ത് കായിക പ്രേമികൾ വാക്കാലുള്ള അനുമതിയുടെ അടിസ്ഥാനത്തിൽ ഇവിടെ മൈതാനത്തിന്റെ പണി തുടങ്ങിയെങ്കിലും 1 ലക്ഷത്തോളം രൂപ ഫൈൻ അടയ്ക്കേണ്ടി വന്നു.പ്രവൃത്തി നിർത്തി വയ്ക്കുകയും ചെയ്തു. സഹൃദയ ക്ലബിന് കീഴിൽ നിർമിക്കുന്ന ഈ ഗ്രൗണ്ടിന്റെ വിപുലീകരണത്തിന് നജീബ് കാന്തപുരം എംഎൽഎയും നഗരസഭയും ഫണ്ട്അനുവദിച്ചിട്ടുണ്ട്. ഒരു സ്ഥിരമായ മൈതാനം എന്നതാണ് കൗൺസിലർ മരുടെയും നാട്ടുകാരുടെയും ആവശ്യം.
