ഈ തെരുവു നായ്ക്കളെ കൊണ്ട് തോറ്റു:അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം

പെരിന്തൽമണ്ണ: തെരുവു നായ്ക്കളുടെ ആക്രമണങ്ങളും ശല്യവും വർധിച്ചു വരുമ്പോഴും അധികൃതർക്ക് നിസ്സംഗത. ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി ഉത്തരവുണ്ടായിട്ടുംനടപടിയെടുക്കുന്ന കാര്യത്തിൽ വലിയ അലംഭാവമാണ്. കഴിഞ്ഞ ദിവസം ആനമങ്ങാട് പാറൽ പൊന്നുള്ളിയിൽ സൈക്കിളിൽ പോവുകയായിരുന്ന കുട്ടിയെ തെരുവു നായ കടിച്ചസാഹചര്യമുണ്ടായി. റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലുള്ളവർ ഇറങ്ങി വന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. റെയിൽവേ പ്ലാറ്റ്ഫോമുകളിൽ കൂട്ടം ചേർന്നെത്തുന്ന തെരുവു നായ്ക്കളുടെ ഭീതിയിൽയാത്രക്കാർ പലപ്പോഴും വലിയ ഭയപ്പാടിലാണ്. സമീപത്തെ വീടുകളിലും ഇവയുടെ വലിയ തോതിലുള്ള ശല്യമുണ്ട്. വളർത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നതിനു പുറമേ വീട്ടു മുറ്റത്ത്നിർത്തിയിടുന്ന വാഹനങ്ങളുടെ ഭാഗങ്ങൾ വരെ ഇവ കടിച്ചു നശിപ്പിക്കുന്ന സാഹചര്യമുണ്ട്. കഴിഞ്ഞ ദിവസം നടന്ന താലൂക്ക് സഭാ യോഗത്തിൽ അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.അടിയന്തരമായി തെരുവു നായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *