കൂട്ടുകാർക്കായി സ്നേഹവിരുന്നൊരുക്കി വിരമിച്ചവർ 41 വർഷങ്ങൾക്കു ശേഷംകുന്നക്കാവ് ഗവ.ഹയർ സെക്കന്ററി ഹൈസ്കൂളിൽ അവർ ആദ്യമായി ഒത്തുകൂടി…1985 SSLC ബാച്ചിലെ കൂട്ടുകാരാണ് ഒത്തുകൂടിയത്..സാധാരണയിൽ നിന്നും വ്യത്യസ്തമായി അവരിൽ നിന്നും ഗവ. സർവീസിൽ കയറി വിരമിച്ച പതിനൊന്നു പേരെ ആദരിക്കാനായിരിന്നു ആ കൂടിച്ചേരൽ..വിരമിച്ചവരുടെ വക സ്നേഹ വിരുന്നും ഒരുയ്ക്കിയിരുന്നു..സംഗമത്തിൽ എം.കുഞ്ഞിക്കമ്മ അധ്യക്ഷത വഹിച്ചു. വികെ. സിദ്ദിഖ്ഉദ്ഘാടനം ചെയ്തു.എം.സുഭാഷ്, വി. കെ റഫീഖ്,കൃഷ്ണകുമാർ എൻ. പി, ഇ. വി അഞ്ജന,നിർമ്മല. എം, സുരേഷ് ബാബു. പി, സാജിത ടി. കെ, ജലജ. പി സംസാരിച്ചു..കെ പ്രദീപ് കുമാർ സ്വഗതവും പി. രാജൻ നന്ദിയും പറഞ്ഞു.
