നിലമ്പൂർ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറക് വെക്കുന്നു; വിവിധ പദ്ധതികൾ വരും

നിലമ്പൂർ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറക് വെക്കുന്നു വന്ദേഭാരത് ട്രെയിന്‍ യാത്രക്കാര്‍ക്ക് നിലമ്പൂരിലേക്ക് കണക്ഷന്‍ ലഭിക്കാന്‍ നിലമ്പൂര്‍ ട്രെയിനുകളുടെ സമയം പുനക്രമീകരിക്കണമെന്ന മുന്നോട്ട് വെച്ച പ്രധാന ആവിശ്യം സതേണ്‍ റെയില്‍വെ അഡീഷണല്‍ ജനറല്‍ മാനേജര്‍ വിപിന്‍കുമാര്‍ അംഗീകരിച്ചു.കുലുക്കല്ലൂര്‍ സ്റ്റേഷനില്‍ ക്രോസിങ് സൗകര്യം 10 മുതല്‍ ആരംഭിക്കുമെന്നും ഉറപ്പ് നൽകി നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സന്ദര്‍ശത്തിനെത്തിയ എ.ജി.എമ്മുമായി പിവി അബ്ദുൽ വഹാബ് എം പി യോടൊപ്പം കൂടിക്കാഴ്ച്ച നടത്തി.തിരുവനന്തപുരത്ത് നിന്നും രാവിലെ 5.15ന് പുറപ്പെടുന്ന തിരുവനന്തപുരം കാസര്‍ഗോഡ് വന്ദേഭാരത് രാവിലെ 10.2നാണ് ഷൊര്‍ണൂരിലെത്തുന്നത്. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസ് 10.10ന് ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്ക് പുറപ്പെടും. വന്ദേഭാരതിലെത്തുന്നവര്‍ക്ക് നിലമ്പൂര്‍ ട്രെയിന്‍ ലഭിക്കുന്നതിനായി നിലമ്പൂര്‍ ട്രെയിനിന്റെ സമയം വൈകിക്കും.വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന മംഗലാപുരം വന്ദേഭാരത് രാത്രി 8.30നാണ് ഷൊര്‍ണൂരിലെത്തുക. 8.35ന് ഷൊര്‍ണൂരില്‍ നിന്നും നിലമ്പൂരിലേക്കുള്ള മെമു പുറപ്പെടും. മെമു വിന്റെ സമയം 9 മണിയിലേക്ക് ക്രമീകരിക്കാനും ധാരണയായി. കുലുക്കല്ലൂരിന് പുറമെ മേലാറ്റൂര്‍ ക്രോസിങ് സ്‌റ്റേഷന്‍ ജൂലൈയില്‍ തുറക്കുകയും ചെയ്യുന്നതോടെ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനുള്ള സാഹചര്യവും ഒരുങ്ങും.നിലമ്പൂര്‍ യാര്‍ഡ് നവീകരണവും പ്ലാറ്റ് ഫോം വീതികൂട്ടലടക്കമുള്ള പ്രവൃത്തികളുടെ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കും.ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടാനുള്ള ആവശ്യം പ്ലാറ്റ് ഫോം വീതികൂട്ടലിനു ശേഷം പരിഗണിക്കാമെന്ന ഉറപ്പും സംഘം നൽകി നിലമ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചു. രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രമായ നിലമ്പൂരില്‍ നിന്നും വന്ദേഭാരത് ആരംഭിച്ചാല്‍ വയനാട്ടില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്ടിലെ നാടുകാണി, ഗൂഡല്ലൂര്‍ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്രദമാകും. 8 കോച്ചുകളുള്ള വന്ദേഭാരതിന് പാതയില്‍ സര്‍വീസ് നടത്തുന്നതിന് മറ്റ് സാങ്കേതിക തടസങ്ങളൊന്നുമില്ല. റെയില്‍വെ ബോര്‍ഡാണ് ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്നിലമ്പൂരിനും നിലമ്പൂർ റെയിൽവേക്കും ടൂറിസം മേഖലക്കും ഉണര്‍വ് ലഭിക്കുന്ന നിർദ്ദേശങ്ങൾ യോഗത്തിൽ മുന്നോട്ട് വെക്കാനായി.പാലക്കാട് ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ മധുകര്‍ റാവുത്ത്, പാലക്കാട് ഡിവിഷണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ബാലമുരളി, ഡവിഷണല്‍ എന്‍ജിനീയര്‍ മുഹമ്മദ് അസ്‌ലം, പ്രിയങ്കഗാന്ധി എം.പിയുടെ പ്രതിനിധി ജോഷ്വ കോശി, അനസ് യൂണിയന്‍, ഡോ. ബിജു നൈനാന്‍, യു. നരേന്ദ്രന്‍ എന്നിവരും എ.ജി.എമ്മുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *