ഡോ.പി.ഉണ്ണീൻ പ്രസിഡന്റ്, എ.വി.അബ്ദുൽ റഫീഖ് ജനറൽ സെക്രട്ടറി
പെരിന്തൽമണ്ണ : ഇസ്ലാമിക് സർവ്വീസ് സൊസൈറ്റി പെരിന്തൽമണ്ണയുടെ വാർഷിക ജനറൽബോഡിയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഐഎസ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു. 1983 മുതൽ പെരിന്തൽമണ്ണയിൽ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ഐ എസ് എസ്, പുതിയ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളുമായിട്ടാണ് മുന്നോട്ടുപോകുന്നത്. സൊസൈറ്റിക്ക് കീഴിലുള്ള സീനിയർ സെക്കൻഡറി സ്കൂളും ആർട്സ് ആൻഡ് സയൻസ് കോളേജും ബി.എഡ് കോളേജും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. പുതിയ കാലത്തിൻ്റെ ആവശ്യമായ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കോഴ്സുകളും കമ്പ്യൂട്ടേഷനൽ തിങ്കിംഗ് തുടങ്ങിയവയിൽ പരിശീലന പരിപാടികളും ബിരുദ കോഴ്സുകളും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ മുതൽ തന്നെ മത്സര പരീക്ഷകൾക്ക് കുട്ടികളെ തയ്യാറാക്കുന്നതിന് വേണ്ടി ക്രിയാ സിവിൽ സർവീസ് അക്കാഡമി ഐഎസ്എസുമായി സഹകരിച്ച് ക്യാമ്പസിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ കായികരംഗത്തെ കുതിപ്പിന് ആക്കം കൂട്ടാൻ സ്പോർട്സ് അക്കാദമിയും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നേടി സൗജന്യമായി പഠിക്കാനുള്ള അവസരവും ഐഎസ് എസ് പെരിന്തൽമണ്ണ വിഭാവനം ചെയ്യുന്നു. യോഗത്തിൽ ഐഎസ് പ്രസിഡൻ്റ് ഡോക്ടർ പി ഉണ്ണീൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി എവി അബ്ദുൽ റഫീഖ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന വിപുലമായ ജനറൽബോഡിയോഗത്തിൽ ഐ എസ് എസ് മെമ്പർമാർ വിവിധ വിഷയങ്ങളിൽ ചർച്ചകളിൽ സംബന്ധിച്ച് സംസാരിച്ചു. പിന്നീട് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.പ്രസിഡൻ്റായി ഡോ. പി ഉണ്ണീൻ, ജനറൽ സെക്രട്ടറി എ വി അബ്ദുൽ റഫീഖ്, ട്രഷറർ സി മുഹമ്മദ് മുസ്തഫ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട്മാരായി എം മുഹമദ് എന്ന ബാപ്പു (ചമയം )കെ കെ അബ്ദുൽ അസീസ് ഹാജി, എന്നിവരേയും .ജോയിൻ്റ് സെക്രട്ടറിമാരായിടി സയ്യിദലി മാസ്റ്റർ, കെ അബ്ദുല്ല എന്ന മാനു എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
