മലപ്പുറം: വളാഞ്ചേരിയിൽ വൻ ലഹരിവേട്ട… ആസാമിൽ നിന്നും ജീപ്പില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ചു കടത്തിയ ബ്രൗൺഷുഗറിൻ്റെ വൻ ശേഖരവുമായി മൂന്ന് ആസാം സ്വദേശികൾ പോലീസിൻ്റെ പിടിയിൽ….രഹസ്യവിവരത്തിൻ്റെയടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും ഓപ്പറേഷൻ തൂഫാൻ ൻ്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മുന്നൂറ് ഗ്രാമിലധികം തൂക്കം വരുന്ന ബ്രൗൺ ഷുഗർ ശേഖരവുമായി മൂന്നുപേരെ പിടികൂടിയത്.അസമില്‍ നിന്നും ജില്ലയിലേക്ക് വിതരണത്തിനായി കടത്തുന്നതിനിടെയാണ് ബ്രൗൺ ഷുഗർ ശേഖരവുമായിഅസാം സ്വദേശികളായ സദാം ഹുസൈന്‍ (32), ഇസാസുല്‍ ഹക്ക് ( 31), റഷീദുല്‍ ഇസ്ലാം ( 28) എന്നിവരെ പോലീസ് പിടികൂടിയത്. തിരൂര്‍ ഡിവൈഎസ്പി എ.എം സിദ്ധിഖ്, നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍.ഒ സിബി, വളാഞ്ചേരി ഇന്‍സ്പെക്ടര്‍ ആനന്ദ്ബാബു, പൊന്നാനി ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍, വളാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ എം നിര്‍മ്മല്‍, ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്നാണ് ബ്രൗൺ ഷുഗറുമായി പ്രതികളെ പിടികൂടിയത്
