​ലോകകപ്പ് വിളംബരവുമായി നാറാണത്ത്കളിയാണ്ലഹരി

രാമപുരം: വരാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് നാറാണത്ത്ജാസ ആർട്സ് സ്പോർട്സ് ക്ലബ്ബും ലെനോർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച കളിയാണ് ലഹരി വിളംബര ജാഥ വൻ ജനപങ്കാളിത്തത്തോടെ നടന്നു. നാറാണത്ത് നിന്നും രാമപുരത്തേക്ക്ആരംഭിച്ച ജാഥയിൽ വിവിധ ഫുട്ബോൾ ടീമുകളുടെ ജേഴ്സിയണിഞ്ഞ് നൂറുകണക്കിന് കായിക പ്രേമികളും ആരാധകരും പങ്കെടുത്തു. ജാഥയുടെ ഉദ്ഘാടനം മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സി.പി. അബ്ദുറഹ്മാൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. അസ്ലാമാബി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനീസ് മട്ടത്തിൽ, കെ.പി. സാദിഖലി സംസാരിച്ചു.​പഞ്ചായത്ത് മെമ്പർമാരായ സി.എം. നൗഷാദ്, പി. സുരേഷ് ബാബു, ജാസ ക്ലബ്ബ് സെക്രട്ടറി ഡോ. ഹാമിദ് ഹുസൈൻ, ലെനോർ അക്കാദമി സി.ഇ.ഒ ഫൈസൽ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *