പെരിന്തൽമണ്ണ: മഴയിലും കാറ്റിലും പെരിന്തൽമണ്ണ താലൂക്കിൽ വ്യാപക നാശനഷ്ടങ്ങൾ. 2 വീടുകൾ മരം വീണ് തകർന്നു. ഏലംകുളം ചെറുകര വടക്കെതൊടി ഭാനുമതി,മേലാറ്റൂർ സ്വദേശി സുരേഷ് ബാബു എന്നിവരുടെ വീടുകളാണ് തകർന്നത്. നെന്മിനിയിൽ അങ്കണവാടിക്ക് മുകളിൽ മരം വീണു. ആനമങ്ങാട് റബർ കമ്പ് പൊട്ടി വീണ്ആനമങ്ങാട് സ്വദേശി ഹരിദാസന് പരുക്കേറ്റു. കനത്ത കാറ്റിലും മഴയിലും പറമ്പൂർ 19 ൽ റോഡിലേക്ക് പ്ലാവ് പൊട്ടിവീണ് ഗതാഗത തടസ്സം ഉണ്ടായി. വൈദ്യുതിലൈനുകളിൽ മരം പൊട്ടി വീണ് പലയിടങ്ങളിലും വൈദ്യുതി വിതരണം താറുമാറായി.
