പരിന്തൽമണ്ണ: കഞ്ചാവു കേസിൽ പിടിയിലായി കോടതി റിമാൻഡ് ചെയ്ത പ്രതി സബ് ജയിലിനു മുന്നിൽ വച്ച് വിലങ്ങുമായി ഓടി രക്ഷപ്പെട്ടു. മരുതാക്കര കുറ്റ്യാടി സ്വദേശിആശാരിക്കണ്ടി വീട്ടിൽ അമീർ (39) ആണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. കൊണ്ടോട്ടി പൊലീസ് 18 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. മലപ്പുറം കോടതിീമാൻഡ് ചെയ്ത് പെരിന്തൽമണ്ണ സബ് ജയിലിലേക്ക് എത്തിക്കുന്നനിടെയാണ് സംഭവം. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പ്രദേശത്ത് പരിശോധന നടത്തി. പ്രതിയെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്.
