പെരിന്തൽമണ്ണ: എസ്എഫ്ഐ ബി എസ് എൻ എൽ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു.നീറ്റ് – സി ബി എസ് സി പരീക്ഷ ക്രമക്കേടുകൾ പരിഹരിക്കുക കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമെന്ദ്രപ്രധാൻ രാജിവെക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പെരിന്തൽമണ്ണ ബിഎസ്എൻഎൽ ഓഫീസിലേക്ക് എസ്എഫ്ഐ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ധർണയും സംഘടിപ്പിച്ചു, എസ്എഫ്ഐ പെരിന്തൽമണ്ണ ഏരിയ മുൻ സെക്രട്ടറി പി. രതീഷ് ഉദ്ഘടാനം ചെയ്തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ് കെ പി സിനാൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി .കെ യദുകൃഷ്ണൻ സ്വാഗതവും, ഏരിയ ജോ. സെക്രട്ടറി എം അഭിജിത്ത് നന്ദിയും പറഞ്ഞു.ഏരിയ വൈസ് പ്രസിഡന്റ് കെ പി അർഷദ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം പി അരുൺ, കെ എസ് അഖില, കെ അനിരുദ്ധ് എന്നിവർ സംസാരിച്ചു.
