പെരിന്തൽമണ്ണ കൊളത്തൂർ-വളാഞ്ചേരി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കണം | -വ്യാപാരി വ്യവസായി ഏകോപന സമിതി കൊളത്തൂർ യുണിറ്റ്

കൊളത്തൂർ: പെരിന്തൽമണ്ണ കൊളത്തൂർ-വളാഞ്ചേരി റൂട്ടിൽ കെ എസ് ആർ ടി സി ബസ് സർവീസ് ആരംഭിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കൊളത്തൂർ യുണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ പുതിയ സർക്കാർ യാത്ര സൗജന്യമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ ദേശസാൽകൃത റൂട്ടായ പെരിന്തൽമണ്ണ കൊളത്തൂർ വളാഞ്ചേരി റൂട്ടിൽ യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും യാത്രാദുരിതം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വനിതാ വിങ് ജനറൽ സെക്രട്ടറി ഷീജ കൊളത്തൂർ ആണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.ജില്ലാ സെക്രട്ടറി അസീസ് ഏർബാദ് ഉൽഘാടനം നിർവഹിച്ചു. യുണിറ്റ് പ്രസിഡണ്ട് പി.പി. ഹംസ അദ്ധ്യക്ഷത വഹിച്ചു. യുത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് അക്റം ചുണ്ടയിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് മുഹദലി തിരുർകാട്, മണ്ഡലം ട്രഷർ ഗഫൂർ രാമപുരം, മണ്ഡലം സെക്രട്ടറി ഷബീർ കൊളത്തൂർ, വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഷീജ.കെ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികൾ:പ്രസിഡണ്ട്: കമ്മു രചന , ജനറൽ സെക്രട്ടറി: നാണി അമ്പലപ്പടി , ട്രഷർ: ഹാരിസ് പി.ടി, വർക്കിംഗ് പ്രസിഡണ്ട്: ഷബീർ കൊളത്തൂർ,വൈസ് പ്രസിഡണ്ടുമാർ: ഹംസ റയാൻ ഗോർഡ്‌ ,സൈനാസ് നാണി, ഹനീഫ പറവ ,തവക്കൽ ഷംസു , വിജയ കൃഷ്ണൻ ടി.കെ. സെക്രട്ടറിമാർ: ഇബ്രാഹീം അറഫ, സുധീർ പി.പി ,മുഹമ്മദലി റഹ്മത്ത്, മാണി എസ്.സി.ഐ.

Leave a Reply

Your email address will not be published. Required fields are marked *