വായനയിലൂടെയുള്ള അറിവും ആശയങ്ങളും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്‌ടിക്കും -മണികണ്ഠൻ കൊളത്തൂർ

പെരിന്തൽമണ്ണ: വായനയിലൂടെയുള്ള അറിവും ആശയങ്ങളും സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്‌ടിക്കുമെന്നും വായനയുടെ വളർച്ചക്കായി പി എൻ പണിക്കർ നൽകിയ സംഭാവനകൾ വിലപെട്ടതാണെന്നും പത്രപ്രവർത്തകനും നോവലിസ്റ്റുമായ മണികണ്ഠൻ കൊളത്തൂർ അഭിപ്രായപ്പെട്ടു. ശ്രീ വള്ളുവനാട് വിദ്യാഭവനിലെ വായനാവാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് പ്രിൻസിപ്പാൾ എൻ. മഞ്ജുള അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ ഡോ: രാജലക്ഷ്‌മി ഈ വർഷത്തെ ലിറ്റററി ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. കൊളത്തൂർ മണികണ്ഠൻ അദ്ദേഹത്തിൻ്റെ നോവലായ ഗോഷ്‌ഠി സ്കൂൾ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. അക്കാദമിക് കോ- ഓർഡിനേറ്റർ സി ശാലിനി ആശംസകൾ അറിയിച്ചു. ലിറ്റററി ക്ലബ്ബ് ഇൻ ചാർജ്ജ് ദിവ്യ എം. ആർ അതിഥികളെ പരിചയപ്പെടുത്തി. തൻമയ ജിസ് പുസ്‌കപരിചയം നടത്തി.തീർത്ഥ.സി. എം സ്വാഗതവും ശ്രീലക്ഷ്‌മി. ഇ.വി കൃതജ്ഞതയും രേഖപെടുത്തി. വായനാ വാരത്തിൻ്റെ ഭാഗമായി 22, 23, 24 തിയ്യതികളിൽ കോഴിക്കോട് ഇന്ത്യാ ബുക്സിൻ്റെ പുസ്‌തക പ്രദർശനം നടക്കും. വിവിധ വിഭാഗങ്ങൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *