പെരിന്തൽമണ്ണ :മഹാത്മാ അയ്യങ്കാളി നിസ്വവർഗ്ഗത്തിന്റെ വിമോചകനമായിരുന്നുവെന്ന് സാംസ്കാരിക പ്രവർത്തകനുമായ ബിജുമോൻ പന്തിരുകുലം. പെരിന്തൽമണ്ണ സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റലിൽ നടന്ന അയ്യങ്കാളി ദിനാചരണവും സാഹിത്യ സമാജവും ഉത്ഘാടനം ചെയ്യുകയായിരുന്നു ബിജുമോൻ പന്തിരുകുലം. പഞ്ചമിയിലൂടെ ഒരു ഇതിഹാസം രചിക്കുകയായിരുന്നു അയ്യങ്കാളിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഹോസ്റ്റൽ വിദ്യാർത്ഥി എം ലിഖിന അധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർ കെ ആർ രവി, അധ്യാപികയായ ഷെമി എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ ഗാനാലാപനം നടന്നു.
