ഫാദേഴ്സ് ഡേ; 65 വയസ്സു കഴിഞ്ഞ പിതാക്കന്മാരെ ലൈറ്റ് വേ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആദരിച്ചു

കൊളത്തൂർ ഫാദേഴ്സ് ഡേയോടനുബന്ധിച്ച് 65 വയസ്സു കഴിഞ്ഞ പിതാക്കന്മാർക്ക് കൊളത്തൂരിൽ ആദരമൊരുക്കി. ലൈറ്റ് വേ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നേതൃത്വത്തിലാണ് വേറിട്ട ആദര ചടങ്ങ് സംഘടിപ്പിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിനെത്തി. മൂർക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഹംസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. നഫ്‌ല അധ്യക്ഷത വഹിച്ചു. മലബാർ സൗഹൃദവേദിയുടെ സാഹിത്യ പുരസ്കാരം നേടിയ നോവലിസ്റ്റ് മണികണ്ഠൻ കൊളത്തൂരിനെ ചടങ്ങിൽ ആദരിച്ചു. 65 വയസിനു മുകളിൽ പ്രായമുള്ള പിതാക്കന്മാർക്ക് ഉപഹാരം സമ്മാനിച്ച് ആദരിച്ചു. 86 വയസ്സ് പൂർത്തിയാക്കിയ മുഹമ്മദ് കുട്ടിയെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും ചേർന്ന് ആദരിച്ചു.സ്ഥിരസമിതി അധ്യക്ഷ സരോജാദേവി, ബ്ലോക്കംഗം റാഫി കൊളത്തൂർ, വാർഡംഗം പി. അജീഷ്, ലൈറ്റ് വേ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി പി. ടി. ഹാരിസ്, ചെയർമാൻ പി. ടി. ഹംസ, സഫ ഗോൾഡ് ചെയർമാൻ പി. ടി. മുഹമ്മദ് കുട്ടി, ലൈറ്റ് വേ പബ്ലിക് റിലേഷൻസ് മാനേജർ ടി. കെ . വിജയകൃഷ്ണൻ, റബി ഗബ്രിയേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കമ്മു രചന, ജന. സെക്രട്ടറി റഷീദ് അമ്പലപ്പടി, വർക്കിങ് പ്രസിഡന്റ് ഷബീർ കൊളത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ ഷോപ്പ് സന്ദർശിക്കൂ സമ്മാനം നേടൂ എന്ന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി വിജയിയെ കണ്ടെത്തി. 5 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *