ആവേശകൊടുമുടിയിൽ എൽ ഡി എഫിൻ്റെ പെരിന്തൽമണ്ണ മണ്ഡലം കൊട്ടിക്കലാശം.

ആവേശകൊടുമുടിയിൽ എൽ ഡി എഫിൻ്റെ പെരിന്തൽമണ്ണ മണ്ഡലം കൊട്ടിക്കലാശം. ദേശീയ നേതാക്കളുടെ ചരിത്രപ്രസിദ്ധമായ പ്രസംഗങ്ങൾ ഇപ്പോളും മറ്റൊലി കൊള്ളുന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വിവിധ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പെരിന്തൽമണ്ണ കോടതി പടി ( ചെറുകാട് കോർണർ )യാണ് പതിവുപോലെ ഇത്തവണയും എൽ ഡി എഫിൻ്റെ കൊട്ടിക്കലാശത്തിന് വേദിയായത്. ചൊവ്വാഴ്ച ഉച്ചയോടെ തന്നെ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ എൽ ഡി എഫ് പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു.
നിശ്ചിത സമയത്ത് തന്നെ സ്ഥാനാർത്ഥി വി പി മുഹമ്മദ് ഹനീഫയുടെ റോഡ് ഷോ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കോടതി പടിയിലെത്തി പ്രവർത്തകരുടെ ആവേശപ്രകടനത്തോടൊപ്പം ചേരുകയായിരുന്നു.റോഡ് ഷോ കൂടി എത്തിയതോടെ ഇവിടം ജനസാഗരമായി മാറി.

ചൊവ്വാഴ്ച രാവിലെ 7 ന് പെരിന്തൽമണ്ണ കോടതി പടിയിൽ നിന്നു തന്നെ ആയിരുന്നു റോഡ് ഷൊ ആരംഭിച്ചത്. വലിയങ്ങാടി, പട്ടിക്കാട്, കാര്യാവട്ടം, മേലാറ്റൂർ, ഉച്ചാരക്കടവ്, ചെമ്മാണിയോട്, തേലക്കാട്, കാപ്പ്, വെട്ടത്തൂർ, കുറ്റിപ്പുളി, മട്ടറക്കൽ, കരിങ്കല്ലത്താണി, താഴേക്കോട്, മുതിരമണ്ണ, ബിടാത്തി ചോരാണ്ടി, പള്ളിക്കുന്ന്, കുന്നനാത്ത് വഴി രണ്ട് മണിക്ക് തൂതയിലെത്തി.
. തുടർന്ന് പാറൽ, ആനമങ്ങാട്, മണലായ, മുതുകുർശി, കുന്നക്കാവ്, ഏലംകുളം, ചെറുകര, കുന്നപ്പള്ളി എന്നിവിടങ്ങളിൽ പര്യടനം നടത്തിയാണ് പെരിന്തൽമണ്ണ ടൗണിൽ കോടതി പടിയിൽ സമാപിച്ചത്.
എൽ ഡി എഫ് നേതാക്കളായ വി ശശികുമാർ ,ഇ രാജേഷ്, കെ ശ്യാം പ്രസാദ്, എം എ അജയകുമാർ,എം എം മുസ്തഫ,ഹംസ പാലൂർ, ബൂട്ടോ ഉമർ, കെ മധുസൂദനൻ ,തങ്കച്ചൻ പാറാത്തറ എന്നിവർ റോഡ് ഷോക്കും കൊട്ടിക്കലാശത്തിനും നേതൃത്വം നൽകി.
യു ഡി എഫിൻ്റെ കൊട്ടിക്കലാശം ടൗണിൽമലപ്പുറം റോഡിലും എൻ ഡി എ യുടെ ത് മണ്ണാർക്കാട് റോഡിലുമാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *