ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രം

ക്ഷേത്ര ചൈതന്യ വർദ്ധനവിനും ഭക്തരുടെ ആധ്യാത്മിക ഉന്നമനത്തിനും ഉതകുന്ന പരിപാടികൾ നിരന്തരം നടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രം .എല്ലാ ദിവസവും ത്രികാലപൂജയും വേദജപവും നെയ് കെടാവിളക്കും തെളിയുന്നതിന് പുറമേ മുപ്പെട്ടു ചൊവ്വാഴ്ചകളിൽ ഉദയാസ്തമന പൂജ പൂമൂടൽ , ചെറിയ ഗുരുതി ,പൗർണമി നാളിൽ കാര്യസാധ്യ പൂജ, ആയില്യത്തിന് നാഗപൂജ ,മുപ്പെട്ട് വ്യാഴാഴ്ച ബ്രഹ്മരക്ഷസ് പൂജ കർക്കടകത്തിൽ രാമായണമാസാചരണം ,നവരാത്രിക്ക് ദേവി ഭാഗവത നവാഹയജ്ഞം , വിദ്യാരംഭം,വൃശ്ചികത്തിൽ ശാസ്താ അഖണ്ഡ നാമയജ്ഞം സർപ്പബലി, മകര മാസത്തിലെ അശ്വതി നാളിൽ പൊങ്കാല സമർപ്പണം തുടങ്ങിയവയാണ് ക്ഷേത്രത്തിലെ വിശേഷാൽ പരിപാടികൾ വിളിച്ചാൽ വിളിപ്പുറത്ത് എന്ന പഴമൊഴി അന്വർത്ഥമാക്കി കിളിക്കുന്ന് കാവിൽ വിരാജിക്കുന്ന ആലിക്കലമ്മയുടെ പേരിൽ 25 ഓളം പേർക്ക് പ്രതിമാസ പെൻഷൻ നൽകുകയും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട് .പട്ടാമ്പി അണ്ടലാടി മനയ്ക്കൽ ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിയും വേദശാസ്ത്ര പണ്ഡിതൻ ബ്രഹ്മശ്രീ കൃഷ്ണമുരാരി ഭട്ട് മേൽശാന്തിയും ആണ് കെ പി ചന്ദ്രശേഖരൻ ചെയർമാനും വേണുഗോപാൽ ജനറൽ സെക്രട്ടറിയും പി ഗോപിനാഥൻ ട്രഷററും ആയ 13 അംഗ ജനകീയ ട്രസ്റ്റും 11 അംഗ സബ് കമ്മിറ്റിയും ക്ഷേത്രഭരണം നടത്തിവരുന്നു ക്യാപ്റ്റൻ രാജഗോപാൽ പരുത്തിയിൽ ചെയർമാനും മഠത്തിൽ ശശി കൺവീനറുമായ ആഘോഷ കമ്മിറ്റിയും ടി തുളസി പ്രസിഡണ്ടും ടി പി സിന്ധു സെക്രട്ടറിയുമായ മാതൃസമിതിയും സജീവമായി പ്രവർത്തിച്ചുവരുന്നു. പുലാമന്തോൾ വളാഞ്ചേരി റൂട്ടിൽ ചെമ്മലശ്ശേരി മനങ്ങനാട് നിന്ന് 700 മീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിൽ എത്താം
ഫോൺ 8 89115 0 3 3 6

Leave a Reply

Your email address will not be published. Required fields are marked *