ഇന്റർ നാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ വെളളിത്തിളക്കവുമായി പുലാമന്തോളിലെ 15 കാരി

പെരിന്തൽമണ്ണ: മൂന്നാമത് ഔറ കപ്പ് ഇന്റർ നാഷനൽ കരാട്ടെ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടി പുലാമന്തോൾ സ്വദേശിനി. യുപിയിലെ ചോലപ്പറമ്പത്ത് ഫാത്തിമസന(15) ആണ് മികച്ച പ്രകടനം കാഴ്ച വച്ചത്. വിവിധ ആയോധന കലകളിൽ മികവു പുലർത്തുന്ന ഫാത്തിമ സന തുടർച്ചയായി 3 വുഷു ദേശീയ ചാംപ്യൻഷിപ്പുകളിൽസ്വർണം നേടിയിട്ടുണ്ട്. 2021 ൽ സാമുറായ് നാഷനൽ ചാംപ്യനായിരുന്നു. കഴിഞ്ഞ വർഷം നേപ്പാളിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ കേരളാകോച്ചായിരുന്നു. പുലാമന്തോൾ വിഎഫ്സി സ്പോർട്സ് അക്കാദമിയിലെ കരാട്ടെ ബോക്സിങ് പരിശീലക കൂടിയാണ് സന. കഴിഞ്ഞ വർഷം ചെന്നൈയിൽ നടന്നവേൾഡ് കരാട്ടെ മാസ്റ്റേഴ്സ് ഗിന്നസ് റെക്കോർഡ് പ്രോഗ്രാമിൽ റെക്കോർഡ് നേടിയിട്ടുണ്ട്. 6 വർഷത്തോളമായി സൗത്ത് ഇന്ത്യൻ കോച്ചായ ഏലംകുളം സ്വദേശിസുബ്രഹ്മണ്യന്റെ കീഴിൽ പത്തോളം ആയോധന കലകൾ പരിശീലിക്കുന്നുണ്ട്. വിവിധ സ്കൂളുകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നുമുണ്ട്. സനയുടെ അനിയൻമുഹമ്മദ് ഷെബിൻ മിക്സ് ബോക്സിങ് താരമാണ്.

Leave a Reply

Your email address will not be published. Required fields are marked *