ഒരു രാജകീയ സെൽഫി

ദുബായ്: യുഎഇയുടെ ഉപ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്‌ അൽ മക്തും നെ നേരിൽ കാണാനും അദ്ദേഹത്തോടൊപ്പം സെൽഫി എടുക്കാനും കഴിഞ്ഞ അനുഭവം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യനിമിഷങ്ങളിലൊന്നായി കാണുന്നതായി യുഎഇയിൽ പ്രവർത്തിക്കുന്ന മലയാളി വ്യവസായിയും പെരിന്തൽമണ്ണ സ്വദിശേയും ആയ ഷഫീഖ് പി.സി.കഴിഞ്ഞ ആഴ്ച അറ്റ്ലാന്റിസ് ദി പാം ഹോട്ടലിലെ സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന് ഷെയ്ഖ് മുഹമ്മദിനെ നേരിൽ കാണാനുള്ള അവസരം ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷമായി യുഎഇയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന തനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ വ്യക്തികളിൽ ഒരാളാണ് ഷെയ്ഖ് മുഹമ്മദ് എന്നും അദ്ദേഹം പറഞ്ഞു.ദുബായിയുടെ വളർച്ചക്കും ലോകശ്രദ്ധ നേടിക്കൊടുത്ത വികസന കാഴ്ചപ്പാടുകൾക്കും പിന്നിലെ ശക്തനായ നേതാവാണ് ഷെയ്ഖ് മുഹമ്മദ്. അദ്ദേഹത്തിന്റെ ദൂരദർശിത്വവും നേതൃത്വപാടവവും ലോകമെമ്പാടുമുള്ള ബിസിനസുകാരെ പ്രചോദിപ്പിക്കുന്നതാണെന്നും ഷഫീഖ് അഭിപ്രായപ്പെട്ടു.“അദ്ദേഹത്തെ നേരിൽ കാണാനും ഒപ്പം ഒരു ചിത്രം പകർത്താനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്. ആ നിമിഷം എനിക്ക് ഒരു സാധാരണ സെൽഫിയല്ല, മറിച്ച് ജീവിതത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാനുള്ള വലിയ പ്രചോദനമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *