മങ്കട വെള്ളിലയ്ക്ക് അടുത്ത് വ്യൂ പോയിന്റിൽ
ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലുളള മൂന്ന് പേരുടെയും ആരോഗ്യസ്ഥിതിയിൽ പുരോഗതി. വെള്ളില സ്വദേശികളായ പുതുകുടി അലിയുടെ മകൻ സൽമാനുൽ ഫാരിസിന് (22) പൊള്ളലേറ്റിട്ടുണ്ട്. ഹാരിസും വെള്ളില പള്ളിപ്പറമ്പ് നിസാർ ബാബുവിന്റെ മകൻ മുഹമ്മദ് റോഷനും(20) ഭക്ഷണം കഴിച്ചു. ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല. മുസ്താഖിന്റെ മകൻ ഇഷാദിനെ(19) വെന്റിലേറ്ററിൽ നിന്ന് മാറ്റി. ആരോഗ്യ നിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഇടിമിന്നലേറ്റ് 4 പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മങ്കട പഞ്ചായത്തിലെ വെള്ളില കുരങ്ങഞ്ചോല വ്യൂ പോയിന്റിൽ സായാഹ്നം ചെലവഴിക്കാനെത്തിയ സുഹൃത്തുക്കളായ യുവാക്കൾക്കാണ് ഇടിമിന്നലേറ്റത്. ആകെ 7 പേർക്കാണ് മിന്നലേറ്റത്. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടത്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പൊതു ദർശനത്തിനു ശേഷം കബറടക്കി.
