മലബാർ സൗഹൃദ വേദിയുടെ രണ്ടാമത് സാഹിത്യ പുരസ്കാരംശാലിനി മുരളി, മണികണ്ഠൻ കൊളത്തൂർ ,കെ.എൻ.കുട്ടി കടമ്പഴിപ്പുറം എന്നിവർക്ക്

പെരിന്തൽമണ്ണ:കലാകാരന്മാരുടെയും സാംസ്കാരിക
പ്രവർത്തകരുടെയും കൂട്ടായ്മയായ മലബാർ സൗഹൃദവേദിയുടെ രണ്ടാമത്
സാഹിത്യ പുരസ്കാരങ്ങൾക്ക് ശാലിനി മുരളി (കഥ), മണികണ്ഠൻ
കൊളത്തൂർ (നോവൽ), കെ.എൻ.കുട്ടി കടമ്പഴിപ്പുറം (ബാലസാഹിത്യം)
എന്നിവർ അർഹരായതായി സമിതി ഭാരവാഹികളായ കെ ആർ രവി,
മോഴികുന്നം ദാമോദരൻ നമ്പൂതിരി, ബിജുമോൻ പന്തിരുകുലം, ഗോപൻ
എഴക്കാട്, ഡോ അജിത് മാരായമംഗലം എന്നിവർ അറിയിച്ചു.
സാഹിത്യരംഗത്ത് വള്ളുവനാടൻ തനിമ ചോരാതെ എഴുത്തിടം
സൃഷ്ടിക്കുന്ന കഥാകാരിയാണ് ശാലിനി മുരളി. നോവൽ സാഹിത്യ
മേഖലയിലെ പുതു ശൈലി അവലംബിച്ച രചനയാണ് മണികണ്ഠൻ
കൊളത്തൂരിന്റെത്. ബാലസാഹിത്യ രംഗത്തെ നിസ്തുല സംഭാവനകൾ
കണക്കിലെടുത്തതാണ് കെ.എൻ.കുട്ടി കടമ്പഴിപ്പുറത്തെ തെരഞ്ഞെടു
ത്തതെന്ന് ജൂറി അംഗങ്ങളായ മാധവൻ പുറച്ചേരി, രാധാകൃഷ്ണൻ
കുന്നുംപുറം, തുളസി കേരളശ്ശേരി എന്നിവർ പറഞ്ഞു.
പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം മെയ് മുപ്പതിന് രാവിലെ പത്തരക്ക് ചെർപ്പുളശ്ശേരിയിൽ നടക്കുന്ന
സാഹിത്യ സമ്മേളനത്തിൽ സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *