റെയിൽവേ യാത്രക്കാർക്ക് ദുരിതക്കെണിയായി ഒരു റോഡ്

. അങ്ങാടിപ്പുറം: പാടെ തകർന്നു കിടക്കുന്ന അങ്ങാടിപ്പുറം എഫ് സി ഐ റോഡ് വഴി ഇപ്പോൾ ഓട്ടോറിക്ഷക ൾ പോലും പോകാൻ മടിക്കുന്നു. അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ വികസന വഴിയിൽ ഏറെ മുന്നേറുമ്പോഴും ഈ റോഡിനു മാത്രം രക്ഷയില്ല.അങ്ങാടിപ്പുറം ഭാഗത്തു നിന്നുള്ള റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിച്ച് മനോഹരമാക്കിയപ്പോഴും ഈ റോഡിനെ തഴഞ്ഞു. ഉടൻ ശരിയാക്കുമെന്ന് കാലങ്ങളായി അധികൃതർ പറയുമ്പോഴും ഒന്നും ശരിയാകുന്നില്ല. പെരിന്തൽമണ്ണ ഭാഗത്തു നിന്നെത്തുന്നവർക്ക് റെയിൽവേ സ്റ്റേഷനിലെത്താനുള്ള വഴിയാണിത്. ആയിരക്കണക്കിന് യാത്രക്കാർ പ്രതിദിനം ഇതുവഴി കടന്നു പോകുന്നുണ്ട്. റോഡിന്റെ ഇരു വശങ്ങളിലും എഫ് സി ഐ ഗോഡൗണിലേക്കുള്ള ചരക്കു ലോറികൾ നിര നിരയായി പാർക്ക് ചെയ്തിരിക്കുകയാണ്. യാത്രക്കാർക്ക് നടന്നു പോകാൻ തന്നെ ഏറെ പ്രയാസപ്പെടണം. രാത്രിയിലാകട്ടെ വൈദ്യുതി വെളിച്ചവും കുറവ്. 1 കിലോ മീറ്ററിൽ താഴെ മാത്രമാണ് ഈ റോഡുള്ളത്. എഫ്സിഐ റോഡ് നവീകരിക്കാതെ റെയിൽവേ സ്റ്റേഷൻ വികസനം കൊണ്ടെന്ത് പ്രയോജനമെന്നാണ് യാത്രക്കാരുടെ ചോദ്യം. എഫ്സിഐ അധികൃതരും റെയിൽവേ അധികൃതരും തമ്മിലുള്ള പടലപ്പിണക്കങ്ങളും റോഡ് വികസനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *