അമിതമായ രാഷ്ട്രീയ-വ്യക്തി ആരാധന നാടിനെ പിറകോട്ടടിയ്ക്കും വിവേചനംകൂടാതെ ക്ഷേമവും , അഴിമതി മുക്ത വികസനവുമാണ് നമുക്ക് ആവശ്യം. ധൂർത്തും കെടുകാര്യസ്ഥതയുമില്ലാതെ പൊതു വരുമാനം വർദ്ധിപ്പിച്ചും പൊതു കടം കുറച്ചും ദീർഘവീക്ഷണത്തോടെയുള്ള വികസനമാണ് നടപ്പാക്കേണ്ടത്. സാധാരണ ജനങ്ങളെക്കുറിച്ചും സമൂഹത്തിൻ്റെ ആവശ്യങ്ങളെക്കുറിച്ചും മനസിലാക്കുന്ന കക്ഷി രാഷ്ട്രീയ ജാതി മത വർഗ്ഗവിവേചനം കൂടാതെ പ്രവർത്തിക്കാൻ കഴിവും പ്രാപ്തിയുമുള്ളവർ അധികാരത്തിൽ വരണം. നല്ലവർ നാടിനെ നല്ലതിലേയ്ക്ക് നയിക്കണം .
-അസിൽ . പി , പിലായ്ക്കൽ തൂത
