ആനമങ്ങാട്ടെ അപകട വളവ് ഒരു ജീവൻ കൂടിയെടുത്തു; ആദിത്യന് നാടിന്റെ അന്ത്യാഞ്ജലി

പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി റോഡിലെ ആനമങ്ങാട്ടെ അപകട വളവ് ഒരു ജീവൻ കൂടിയെടുത്തു. കൃഷ്ണപ്പടി വളവിൽ മിനി പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.മണലായ പുന്നക്കോട് താമസിക്കുന്ന മങ്ങാടംപറമ്പത്ത് ശിവാനന്ദന്റെ മകൻ ആദിത്യൻ(18) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. സ്ഥിരംഅപകട മേഖലയാണ് ആനമങ്ങാട് കൃഷ്ണപ്പടി വളവ്. ഇവിടെ വാഹനങ്ങൾ അപകടത്തിൽ പെട്ട് മുൻപും മരണം വരെ സംഭവിച്ചിട്ടുണ്ട്. അമിത വേഗതയിലെത്തിയപിക്കപ് വാൻ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ആനമങ്ങാട് ചിറ്റടിയിൽ അനിലിന്റെ മകൻ അശ്വന്ത്(18) പെരിന്തൽമണ്ണയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. ആനമങ്ങാട് നിന്ന് പെരിന്തൽമണ്ണയിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു ഇരുവരും. എതിർദിശയിലെത്തിയ പിക്കപ് വാൻസ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. ആദിത്യന്റെ മാതാവ്. സുമിത്. സഹോദരൻ അശ്വിൻ.

Leave a Reply

Your email address will not be published. Required fields are marked *