അങ്ങാടിപ്പുറം:മട്ടാഞ്ചേരി സമരത്തിന്റെ തീക്ഷണതയും ചവിട്ടു നാടകത്തിൻറെ ചടുലതയും ഇഴ ചേർത്തുകൊണ്ട് വടക്കൻ പറവൂർ നാടകഅരങ്ങ് അവതരിപ്പിച്ച ചാപ്പ അങ്ങാടിപ്പുറത്തെ നിറഞ്ഞ സദസ്സിന് ആവേശമായി. ടിപി ഗോപാലൻ സ്മാരക സമിതിയുടെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ നാടകത്തിന് വലിയ ജനപിന്തുണയാണ് ലഭിച്ചത്. നാടക അവതരണത്തിലൂടെ ലഭിക്കുന്ന തുക പ്രശസ്ത നാടകപ്രവർത്തകനായ ശ്രീധരൻ പാലൂരിന്റെ ചികിത്സക്കായി നൽകും. നാടകത്തെ തുടർന്ന് നാടക പ്രവർത്തകരായ നരിപ്പറ്റ രാജു, പാർത്ഥസാരഥി, മേലാറ്റൂർ രവിവർമ്മ, ഡോ. വി വേണുഗോപാൽ, ഡോ.സഞ്ജയ്, മധു ജനാർദ്ദനൻ, പി എം സാവിത്രി, ജയപ്രകാശ്, ഡോ. അരുൺ പിവി തുടങ്ങിയവർ നാടകത്തെ വിലയിരുത്തി സംസാരിച്ചു. സാഗരൻ പി ജി ആമുഖഭാഷണവും സജിത്ത് പെരിന്തൽമണ്ണ നന്ദിയും രേഖപ്പെടുത്തി.
