ഗ്രാമത്തിൻ്റെ കരുത്തുമായി മെഹജബിനും മുഷ്‌ഫിറയും റാഞ്ചിയിൽ

മലപ്പുറം ജില്ലയിലെ ഗ്രാമപ്രദേശമായ പാങ്ങ്, വനിത ഹോക്കിയിൽ ഇന്ന് പ്രസിദ്ധമാണ്. പാങ്ങിന് ദേശീയതലത്തിൽ പേര് നേടിക്കൊടുത്തത് അവിടുത്തെ ഒരു സർക്കാർ വിദ്യാലയമാണ്;ജി എച്ച് എസ് എസ് പാങ്ങ്. ഏപ്രിൽ 2 മുതൽ ജാർഖണ്ഡിലെ റാഞ്ചിയിൽ വച്ച് നടക്കുന്ന പതിനാറാമത് ദേശീയ സബ്ജൂനിയർ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരള ടീമിനു വേണ്ടി ഈ വിദ്യാലയത്തിലെ രണ്ടു പേർ കളത്തിലിറങ്ങുന്നു. പ്ലസ് വൺ വിദ്യാർഥിയായ മെഹജബിൻ,പത്താം ക്ലാസ് വിദ്യാർഥിയായ ഫാത്തിമ മുഷ്ഫിറ എന്നിവരാണ് ഒരു നാടിൻ്റെ അഭിമാനമായി മാറുന്നത്. മെഹജബിൻ ഉൾപ്പെടെ നാലു വിദ്യാർഥികൾ ഇതിനു മുമ്പും ദേശീയ ഗേൾസ് ഹോക്കി ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ആദ്യ അവസരം മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് ഫാത്തിമ മുഷ്ഫിറ.

മെഹജബിൻ്റെ പിതാവ് ഷൈക്ക് മെഹബൂബ് കരിങ്കൽ ക്വാറി തൊഴിലാളിയാണ്. മാതാവ് സീനത്ത്. ഫാത്തിമ മുഷ്‌ഫിറയുടെ പിതാവ് അലി കൂലിപ്പണിക്കാരനാണ്. മാതാവ് ആസ്യ.

മുൻ ദേശീയ ഹോക്കിതാരം അതുൽ ചന്ദ്രനാണ് പരിശീലകൻ.സഹപരിശീലകൻ അരിക്കത്ത് ഷാഫി .

Leave a Reply

Your email address will not be published. Required fields are marked *