ട്രെയിൻ തട്ടി യുവാവ് മരിച്ചു; ഖബറടക്കം നടത്തി

മാനത്ത്മംഗലം: അങ്ങാടിപ്പുറം ഏഴുകണ്ണി പാലത്തിനടുത്ത് കഴിഞ്ഞദിവസം രാത്രി രാജ്യറാണി എക്സ്പ്രസ് തട്ടി മരിച്ചമാനത്ത്മംഗലം സ്വദേശി ആബിദ് മുഹിയദ്ദീൻ (23)ന്റെ ജനാസമാനത്ത്മംഗലം ജുമാ മസ്ജിദ് ഖബർസസ്ഥാനിൽ മറവ് ചെയ്തു

അൽ ശിഫ കോളേജിൽ നിന്ന് ബി.എസ്.സി നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയ യുവാവാണ്. ചാവക്കാട് സ്വദേശിയായ തെരുവത്ത് മൊയ്തീൻഷായുടെയും മാനത്ത്മംഗലത്തെ ദന്തഡോക്ടർ മേലേതിൽ ഷറീന (ബേബി)യുടെയും മകനാണ്. റിട്ട. എഞ്ചിനിയർ മേലേതിൽ അബ്ദു സമദിന്റെ പേരക്കുട്ടിയുമാണ്.

സഹോദരങ്ങൾ: അബ്ദുറഹിമാൻ (യു.കെ), അഹമ്മദ് (ബിസിനസ്), ആമിന (ബി.ഫാം വിദ്യാർത്ഥിനി, അൽ ശിഫ കോളേജ്).

പെരിന്തൽമണ്ണ പോലീസ് നിയമനടപടികൾ പൂർത്തിയാക്കിയതിന് ശേഷം യു.കെ യിലുള്ള സഹോദരൻ എത്തിയതിന് ശേഷമാണ് ഖബറടക്കം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *