പോളിംഗ് ബൂത്തിൽ പോലീസും ബി.എൽ.ഒ മാരും തമ്മിൽ വാക്കേറ്റം; പെരിന്തൽമണ്ണയിൽ സംഘർഷാവസ്ഥ

​പെരിന്തൽമണ്ണ: നിയോജക മണ്ഡലത്തിലെ ഖാദർമുല്ല യു.പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് പോലീസുകാരും ബി.എൽ.ഒ മാരും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായത്. വോട്ടർമാർക്ക് ബൂത്തുകൾ കാണിച്ചുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലായിരുന്ന ബി.എൽ.ഒ മാരോട് അവിടെ നിന്നും മാറിനിൽക്കാൻ പോലീസ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. തങ്ങൾ ഡ്യൂട്ടിയിലാണെന്ന് അറിയിച്ചിട്ടും എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തങ്ങളെ മോശമായി അഭിസംബോധന ചെയ്യുകയും ശാരീരികമായി തള്ളി മാറ്റുകയും ചെയ്തതായി ബി.എൽ.ഒ അനൂപ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സബ് കളക്ടർക്ക് പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. എന്നാൽ, വോട്ട് ക്യാൻവാസ് ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇടപെട്ടതെന്നും, ക്രമസമാധാന നില ഉറപ്പുവരുത്താനാണ് ബി.എൽ.ഒ മാരോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടതെന്നും പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസും മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *