പെരിന്തൽമണ്ണ: ഐ.എസ്.എസ് –
ബി. എഡ് കോളേജ് സ്റ്റുഡൻ്റ് യൂനിയൻ്റ ആഭിമുഖ്യത്തിൽ മൂത്താശാരി സിനിമയുടെ പിന്നണി പ്രവർത്തകരെ ആദരിച്ചു.
പ്രധാന നടൻ ഡോ: വി. വേണുഗോപാൽ,
സംവിധായകൻ സുരേഷ് ഇരിങ്ങല്ലൂർ, നിർമ്മാതാവ് സുശീല വേണുഗോപാൽ എന്നിവർക്ക് ഐ.എസ്.എസ് പ്രസിഡൻ്റ് ഡോ:പി. ഉണ്ണീൻ ഉപഹാരം നൽകി.
ചടങ്ങിൽ കോളേജ് മാഗസിൻ”ചെരാതുകൾ” ഐ.എസ്.എസ്. ജന:സെക്രട്ടറി എ.വി. റഫീഖ് ട്രഷറർ സി.എം. മുസ്തഫക്ക് നൽകി പ്രകാശനം ചെയ്തു. റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് യു. അബ്ദുൽ കരീം IPS ൻ്റ “സത്യം, വസ്തുത, അന്വേഷണം” പുസ്തക വിശകലനം നടത്തി. സെറ്റ് യോഗ്യത നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
പ്രിൻസിപ്പൽ സമദ് മങ്കട,ഐ.എസ്.എസ് ജന: സെക്രട്ടറി എ.വി റഫീഖ്, ട്രഷറർ സി.എം മുസ്തഫ, കോളേജ് മാനേജർ കല്ലിങ്ങൽ മുഹമ്മദാലി,ബി.എഡ് കോളേജ് സെക്രട്ടറി യൂസുഫ് രാമപുരം,യു അബ്ദുൽ കരീം ഐ.പി.എസ്,സി.പി. റഷീദ്,വിദ്യാർത്ഥി പ്രതിനിധികളായ നിഹാല വാക്കയിൽ, റീമ റഫീഖ്, നീരജ,ദിൻഷ എന്നിവർസംസാരിച്ചു.
