മൗലാന കോളേജ് ഓഫ് ഫാർമസി കാൻസർ ദിനാചരണം സംഘടിപ്പിച്ചു

പെരിന്തൽമണ്ണ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മൗലാന കോളേജ് ഫാർമസി ബോധവൽക്കരണം സംഘടിപ്പിച്ചു. “കാൻസർ: എങ്ങിനെ പ്രതിരോധിക്കാം?” എന്ന ലഘുലേഖയുടെ വിതരണോദ്ഘാടനം മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ സീതി നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാംദാസ് ,  വൈസ് പ്രിൻസിപ്പൽ ഡോ. പി പി നസീഫ്, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി മുഹാസ് എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ഫാം ഡി വിദ്യാർത്ഥികൾ കാൻസർ ബോധവത്കരണ  ലഘുലേഖ വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *