ഇലക്ഷന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
പെരിന്തൽമണ്ണഎക്സൈസ് റേഞ്ച് പാർട്ടി മേലാറ്റൂർ എപ്പിക്കാട് പുല്ല്‌പറമ്പ് ഭാഗത്തു നടത്തിയ പരിശോധനയിൽ അനധികൃത മദ്യ വില്പന നടത്തിയ പാതിരിക്കോട് പുല്ല്‌പറമ്പ് ദേശത്തെ കൊണ്ടയത്ത് വീട്ടിൽ സുരേഷ് ബാബു (36 വയസ്സ്) എന്നയാളെ പെരിന്തൽമണ്ണ റേഞ്ച് അസി. എക്സൈസ് ഇൻസ്‌പെക്ടർ ഷിബു. ഡി അറസ്റ്റ് ചെയ്തു മദ്യം സൂക്ഷിച്ചു വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു .ടിയാൻ കുറച്ച് ദിവസങ്ങളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.കേസെടുത്ത പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ സുനിൽകുമാർ, അബ്ദുൽ ജലീൽ,ജിഷ്ണു,വനിത സിവിൽ എക്സൈസ് ഓഫീസർ ലിൻസി വര്ഗീസ് എന്നിവരും ഉണ്ടായിരുന്നു.
അങ്ങാടിപ്പുറം ഭാഗത്തു ഇലക്ഷന്നോടനുബന്ധിച്ച പരിശോധന യിൽ രണ്ട് മീറ്റർ നീളമുള്ള ഒരു കഞ്ചാവ് ചെടിയും കണ്ടത്തി. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ യൂനുസ് എം, അസ്സി.എക്സൈസ് ഇൻസ്‌പെക്ടർ സുധീർ കെ ടി, പ്രിവെന്റീവ് ഓഫീസർ മാരായ അബ്ദുൽ റഫീക്ക്, സായിറാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഇലക്ഷന്നോടാനുബന്ധിച്ചു ശക്ത മായ പരിശോധനകൾ തുടരുമെന്നും അനധികൃത മദ്യ വില്പന ക്കാർക്കെതിരെയും മയക്കു മരുന്ന് വില്പനക്കാർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.
