പെരിന്തൽമണ്ണ: സംസ്ഥാനത്ത് ഷിഗല്ല പടരുന്ന സാഹചര്യത്തിൽ “ക്ലീൻ കേരള സ്കോഡി”ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പെരിന്തൽമണ്ണ സർക്കിളിന് കീഴിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. 17 സ്ഥാപനങ്ങളിൽ പരിശോധ നടത്തിയതിൽ രണ്ട് കടകൾക്ക് പിഴ ചുമത്തി. രണ്ട് കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. പ്രധാനമായും സ്ഥാപനങ്ങളിലെ വെള്ളം പരിശോധന റിപ്പോർട്ട്, ജീവനക്കാരുടെ ഹെൽത്ത് കാർഡ്, സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ സ്രോതസ്സ് എന്നീ മേഖലകൾ കേന്ദ്രികരിച്ചാണ്ഉ ദ്യോഗസ്ഥർ പരിശോധനകൾ നടത്തിയത്. വരും ദിവസങ്ങളിലും വിവിധ ഭാഗങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസർ രമിത.കെ പറഞ്ഞു.
