പെരിന്തൽമണ്ണ: പുതിയ തലമുറയെ എല്ലാതരം ലഹരിയിൽ നിന്നും മാറ്റി നിർത്താനും നാടിനും വീടിനും ഗുണകരമാക്കി വളർത്താനുമുള്ള സന്ദേശമുയർത്തി പെരിന്തൽമണ്ണ പ്രസ്ഫോറവും പെരിന്തൽമണ്ണ സായി സ്നേഹ തീരവും സംയുക്തമായി ലഹരിവിരുദ്ധ സംഗമം നടത്തി. സായി സ്നേഹ തീരം രക്ഷാധികാരി സി. വി. സദാശിവൻ ഉദ്ഘാടനം ചെയ്തു. എല്ലാ ലഹരിയും മനുഷ്യനെ അപകടങ്ങളിലേ എത്തിക്കൂ എന്നും എല്ലാ മതഗ്രന്ധങ്ങളും ഇക്കാര്യം ഊന്നി പറയുന്നുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുൻമാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഉസ്മാൻ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. സായി സ്നേഹതീരം ട്രൈബൽ ഹോസ്റ്റൽ വിദ്യാർഥികളിലും മാധ്യമപ്രവർത്തകരുടെ മക്കളിലും എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 11 പേരെ ചടങ്ങളിൽ ഉപഹാരം നൽകി ആദരിച്ചു. ഐ. എം. എ പ്രതിനിധി ഡോ. ഷാജി അബ്ദുൽ ഗഫൂർ ലഹരിക്കെതിരെ സന്ദേശം നൽകി. പ്രസ്ഫോറം സെക്രട്ടറി ഇ.ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡോ. കൊച്ചു എസ്. മണി, സായി സ്നേഹ തീരം സെക്രട്ടറി കെ. ടി. വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ കെ. പ്രസാദ്, എം.പി. അംബിക ദേവി, മാധ്യമ പ്രവർത്തകരായ എ. രാധാകൃഷ്ണൻ, മണികണ്ഠൻ കൊളത്തൂർ എന്നിവർ സംസാരിച്ചു. കെ.ആർ. വവി സ്വാഗതം പറഞ്ഞു.
