പെരിന്തൽമണ്ണ: കേരളത്തിലെ പ്രമുഖ കായിക പാരമ്പര്യമുള്ള സ്പോർട്സ് ക്ലബ്ബുകളിൽ ഒന്നായ കാദർ & മുഹമ്മദ് അലി മെമ്മോറിയൽ സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ‘ഫാമിലി മീറ്റ്’ ,പ്രതിഭകളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. സൗഹൃദവും ഒത്തൊരുമയും പുതുക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങ് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.പെരിന്തൽമണ്ണ നഗരസഭഅധ്യക്ഷ സുരയ്യ ഫാറൂഖ് ചടങ്ങിന്റെ ഉദ്ഘാടനoനിർവഹിച്ചു.കായികരംഗത്ത് വലിയ പാരമ്പര്യമുള്ള കാദറലി ക്ലബ്ബിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുക എന്നതായിരിക്കണം നമ്മുടെ ഓരോരുത്തരുടെയും ലക്ഷ്യമെന്നുംമികച്ച കളിക്കാരെ വാർത്തെടുക്കാനും പുതിയ തലമുറയ്ക്ക് കൂടുതൽ കായിക അവസരങ്ങൾ ഒരുക്കാനും കാദർ അലി ക്ലബ്ബ് മുന്നിലുണ്ടാകണമെന്ന് സുരയ്യ ഫാറൂഖ് പറഞ്ഞു.ഫാമിലി മീറ്റിന്റെ ഭാഗമായി, വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്ലബ് അംഗങ്ങളുടെ മക്കളെയും ‘ഗോഷ്ടി’ നോവലിന്റെ രചയിതാവുമായ മണികണ്ഠൻ കുളത്തൂരിനെയും ചടങ്ങിൽ വെച്ച് കേഷ് അവാർഡുകൾ നൽകി ആദരിച്ചു.പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം നഗരസഭാ അധ്യക്ഷ സുരയ്യ ഫാറൂഖ് നിർവ്വഹിച്ചു. കുട്ടികളുടെ കായിക-കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും, ഇത്തരം കൂട്ടായ്മകൾ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കുമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ക്ലബ്ബ് പ്രസിഡണ്ട് എച്ച് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. മണികണ്ഠൻ കുളത്തൂർ, സി എച്ച് മുസ്തഫ,ഇ കെ സലിം , പാറയിൽ കരീം,മണ്ണേങ്ങൽ അസീസ്,യൂസഫ് രാമപുരം,കൗൺസിലർ നിഷ സുബൈർ ,കൂരിയാടൻ കുഞ്ഞുമുഹമ്മദ്,വിപി നാസർ തുടങ്ങിയവർ സംസാരിച്ചു.കായിക താരങ്ങൾ,കുടുംബാംഗങ്ങൾ , തുടങ്ങി നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ മെൻ്റലിസ്‌റ്റ് സക്കീർ ഹുസൈൻ, പച്ചീരി അബ്ദുൽ ഖാദർ എന്നിവരുടെ കലാപരിപാടികളും സ്നേഹവിരുന്നും ഒരുക്കിയിരുന്നു. വലിയ ജനപങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും ഫാമിലി മീറ്റ് ഏറെ ജനശ്രദ്ധയാകർഷിച്ചു.ക്ലബ്ബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് സ്വാഗതവും സെക്രട്ടറി കുറ്റിരി മാനുപ്പ നന്ദിയും പറഞ്ഞു.
