വൈദ്യുതി ജീവനക്കാർ പ്രതിഷേധിച്ചു.
പെരിന്തൽമണ്ണ :
കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു )ആഭിമുഖ്യത്തിൽ ഡിവിഷൻ ഓഫീസിന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പൊതു സ്ഥലം മാറ്റം ഉടൻ നടപ്പാക്കുക,
സ്ഥലം മാറ്റ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന നീക്കം അവസാനിപ്പിക്കുക, മാനദണ്ഡം ലംഘിച്ചുള്ള വർക്കിംഗ് അറേഞ്ച് മെൻ്റ് ഉത്തരവുകൾ പിൻവലിക്കുക,
DA കുടിശ്ശിക അനുവദിക്കുക,
ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക,
അർഹതപ്പെട്ട പ്രമോഷനുകൾ ഉടൻ നടത്തുക,
ഗുണമേൻമയുള്ള സാധന സാമാഗ്രികൾ ആവശ്യത്തിന് ലഭ്യമാക്കുക,
വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
ഡിവിഷൻ സെക്രട്ടറി അബ്ദു സലീം. സി വിശദീകരണം നടത്തി.
പ്രസിഡൻ്റ് നിജീഷ്.എം അദ്ധ്യക്ഷനായി.
പ്രദീപ് പി.കെ,
രവീന്ദ്രൻ. എൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം കെ ഗിരീഷ് സ്വാഗതവും
ഡിവിഷൻ ഭാരവാഹി
പി. അസീസ് നന്ദിയും പറഞ്ഞു.
