പെരിന്തൽമണ്ണ: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് മൗലാന കോളേജ് ഫാർമസി ബോധവൽക്കരണം സംഘടിപ്പിച്ചു. “കാൻസർ: എങ്ങിനെ പ്രതിരോധിക്കാം?” എന്ന ലഘുലേഖയുടെ വിതരണോദ്ഘാടനം മൗലാന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ സീതി നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പി മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. മൗലാന ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാംദാസ് , വൈസ് പ്രിൻസിപ്പൽ ഡോ. പി പി നസീഫ്, ഫാർമസി പ്രാക്ടീസ് വകുപ്പ് മേധാവി ഡോ. സി മുഹാസ് എന്നിവർ സംബന്ധിച്ചു.
പ്രോഗ്രാമിന്റെ ഭാഗമായി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം കേന്ദ്രീകരിച്ച് ഫാം ഡി വിദ്യാർത്ഥികൾ കാൻസർ ബോധവത്കരണ ലഘുലേഖ വിതരണം നടത്തി.
