രക്ഷിക്കാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷയിൽ തെരുവ് നായ
പെരിന്തൽമണ്ണ നാരങ്ങകുണ്ടിൽ ദിവസങ്ങളോളമായി മിട്ടായി ഭരണി തലയിൽ കുടുങ്ങിയ നിലയിൽ കാണപ്പെട്ട തെരുവ് നായക്ക് കരുതലിന്റെ കരങ്ങളുമായി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. നാട്ടുകാർ പലതവണ ഭരണി ഊരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് ട്രോമാ കെയർ പ്രവർത്തകരുമായി ബന്ധപ്പെട്ടത് സ്റ്റേഷന് യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി,നിസാം മാനത്ത് മംഗലം എന്നിവർ സ്ഥലത്തെത്തിയാണ് തെരുവ് നായയുടെ തലയിൽ നിന്നും മിഠായി ഭരണി നീക്കം ചെയ്തത്.
