മണ്ണിൽ ഹസ്സന് വിട; പെരിന്തൽമണ്ണയുടെ അന്ത്യാഞ്ജലി

പെരിന്തൽമണ്ണ: മണ്ണിൽ ഹസ്സൻ വിട പറയുമ്പോൾ പെരിന്തൽമണ്ണയ്ക്ക് നഷ്ടമാകുന്നത് കായിക മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ സംഘാടകനെയാണ്.എപ്പോഴും പുഞ്ചിരിക്കുകയും എല്ലാവരോടും സൗഹൃദം പുതുക്കി നടന്നു നീങ്ങുകയും ചെയ്യുന്ന മണ്ണിൽ ഹസ്സൻ പെരിന്തൽമണ്ണക്കാരുടെ സ്നേഹത്തിന്റെ സുപരിചിത മുഖമാണ് .സംസ്ഥാനത്തെ തന്നെ മികച്ച സ്പോട്സ് ക്ലബുകളിൽ ഒന്നായ പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി സ്പോർ ട്സ് ക്ലബിന്റെ സ്ഥാപക നേതാക്കളിൽജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് മണ്ണിൽ ഹസ്സൻ.ദീർഘകാലം കാദറലി ക്ലബിന്റെ ട്രഷററായിട്ടുള്ള ഹസ്സൻ നിലവിൽ കാദറലി ക്ലബിന്റെ പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവച്ചത്. ജീവകാരുണ്യമേഖലയിൽ ലക്ഷക്കണക്കിന് രൂപയാണ് കാദറലി ക്ലബ് ഓരോ വർഷവും ചെലവഴിക്കുന്നത്. ബോൾ ബാഡ്മിന്റണിന്റെ മുൻകാല ജില്ലാ താരമാണ് മണ്ണിൽ ഹസ്സൻ.ഒരിക്കൽ സംസ്ഥാന ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. ആ കാലഘട്ടത്തിൽ ജില്ലയിലെ ബോൾ ബാഡ്മിന്റൺ വിഭാഗത്തെ നിയന്ത്രിച്ചിരുന്നത് പെരിന്തൽമണ്ണയിലെ മണ്ണിൽഹസ്സൻ ഉൾപ്പെടുന്ന അഞ്ചംഗ ടീമായിരുന്നു. എസ്. കെ. ഉണ്ണിയും എസ്. ഹരിദാസും അന്ന് ഈ ടീമിലുണ്ടായിരുന്നവരാണ്. ഇവരിൽ കെ. പി. മുഹമ്മദും സലാഹുദ്ദീനുംമുന്നേ വിട പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ ട്രഷററായും ഏറെ കാലം പ്രവർത്തിച്ചു. പെരിന്തൽമണ്ണ കോസ്മോ ക്ലബിന്റെ സെക്രട്ടറിയായും ദീർഘകാലംപ്രവർത്തിച്ചിട്ടുണ്ട്. എഡ്വേർഡ് മെമ്മോറിയൽ ക്ലബിലും സജീവമായിരുന്നു. വെറ്ററൻസ് അത്ലറ്റിക് മീറ്റുകളുടെ മികച്ച സംഘാടകനായിരുന്നു. കഴിഞ്ഞ ദിവസം രോഗംമൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ രാമദാസ് ക്ലിനിക് ആൻഡ് നഴ്സിങ് ഹോമിൽ ഉച്ചയോടെയായിരുന്നു മരണം.ഇന്നലെ രാത്രിയിൽ പെരിന്തൽമണ്ണ ജുമാ മസ്ജിദിന്റെ പാതായ്ക്കര കബറിസ്ഥാനിലായിരുന്നു കബറടക്കം വിവിധ മേഖലകളിൽ നിന്നുള്ള വലിയൊരു ജനാവലിക്ലബിന് മികച്ച സംഘാടകനെയാണ് നഷ്ടപ്പെടുന്നതെന്ന് കാദറലി ക്ലബ്വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കബറടക്ക ചടങ്ങിലും ഏറെ പേർ പങ്കെടുത്തുജന. സെക്രട്ടറി പച്ചീരി ഫാറൂഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *