പെരിന്തൽമണ്ണയിൽ ബോർഡുകളും കൊടിത്തോരണങ്ങളും നീക്കാൻ അധികൃതർ ഇറങ്ങി; 4 സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി

.
പെരിന്തൽമണ്ണ: പൊതു നിരത്തുകളിൽ അനധികൃതമായി സ്ഥാപിച്ച ബോർഡ്, ഫ്ളക്സ്, കൊടിത്തോരണങ്ങൾ എന്നിവ ജില്ലാ എൻഫോഴ്സ്മെന്റ്
സ്ക്വാഡിന്റെയും നഗരസഭ ആരോഗ്യ – റവന്യു വിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിൽ നീക്കം ചെയ്തു തുടങ്ങി. കേരള ഹൈക്കോടതി
ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പൊതു നിരത്ത് കയ്യേറി ബോർഡ് സ്ഥാപിച്ച 4 സ്ഥാപനങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി.
സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ തുടങ്ങിയവർ കോടതിയുടെ കർശന നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ
നിർദേശിച്ചു. പൊതു നിരത്തുകൾ കയ്യേറുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്ക് എൻഫോഴ്സ്മെന്റ് ടീം ലീഡർ
കെ.ടി.മുഹമ്മദ് മുസ്തഫ നേതൃത്വം നൽകി.
….

Leave a Reply

Your email address will not be published. Required fields are marked *